മറ്റക്കര

കേരളത്തിലെ കോട്ടയം ജില്ലയിലെ മധ്യ ഭാഗത്തായുള്ള ഒരു ഗ്രാമം ആണ് മറ്റക്കര. അകലകുന്നം പഞ്ചായത്തിൽ ആണ് മറ്റക്കര സ്ഥിതി ചെയ്യുന്നത്. കോട്ടയത്ത്‌ നിന്നു 22 കി.മീ. ദൂരെ, പാലയിൽ നിന്നും 15 കിലോമീറ്റർ മാറി, കൊച്ചിയിൽ നിന്നും 62 കി.മീ. അകലെയായിട്ടാണ് മറ്റക്കരയുടെ കിടപ്പ്‌.

പേരിനു പിന്നിൽ

ഐതിഹ്യം
കൃത്യമായി മറ്റക്കര എന്നൊരൂ സ്ഥലം നമ്മുക്ക് കാണുവാൻ കഴിയില്ല. മണൽ ,മണ്ണൂർപള്ളി, പാദുവാ,പട്ടിയാലിമറ്റം, ചുവന്നപ്ലാവ്, നെല്ലിക്കുന്ന്, കരിന്പാനി,മഞ്ഞാമറ്റം, വടക്കേടം എന്നീ സ്ഥലങ്ങളും ചൂറ്റുപാടുകളും ചേർന്ന വലിയ ഒരു പ്രദേശമാണ് (കര) മറ്റക്കര. മറ്റക്കരയെ ചുറ്റിപറ്റി പന്നഗം എന്നറിയ പെടുന്ന തോട് ഒഴുകിപോകുന്ന്ട്. പേരുപോലെ തന്നേ ഇതു വളഞ്ഞു പുളഞ്ഞു ആണ് ഒഴുകി മീനച്ചിൽ ആറ്റിൽ ഒഴുകി ചേരുന്നത്. പന്നാംതോട് എന്നും ഇതു അറിയപെടുന്ന ഈ തോട് മറ്റക്കരകരുടെയ്‌ ജീവിതവുംയീ ഇഴുകിചേർന്ന് കിടക്കുന്നു.

ചരിത്രം

മറ്റക്കര എന്ന പ്രദേശം പേര് ധ്വനിപ്പിക്കുന്നതുപോലെതന്നെ മറ്റങ്ങളും പാടങ്ങളും താരതമ്യേന കൂടുതലുള്ള പ്രദേശങ്ങളാണ്. പഞ്ചായത്തിലെ ഏറ്റവും വലിയ കരയായ മറ്റക്കരയുടെ ഹൃദയഭാഗത്താണ് മഞ്ഞക്കാവ് എന്നറിയപ്പെടുന്ന ശിവപാർവ്വതിക്ഷേത്രവും ശ്രീരാമകൃഷ്ണാശ്രമവും സ്ഥിതിചെയ്യുന്നത്. ചെറുഅരുവികളും മലനിരകളും വയലുകളും തോടുകളും ചേർന്ന മറ്റക്കരയുടെ ഹൃദയധമനിയാണ് പന്നഗംതോട്.കേരളത്തിലെ ഏറ്റവൂം വലിയ ശുദ്ധജല തോടായ പന്നഗംതോട് മറ്റക്കരയുടെ ചരിത്രത്തിലേക്ക് തന്നെ ഒഴൂകിചേരൂന്നു. തുരുത്തിപള്ളിയിൽ ക്ഷേതം മറ്റക്കരപള്ളി തൂടങ്ങീ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങളൂം പള്ളികളും മറ്റക്കരയുടെ പ്രത്യേകതയാണ്.

മതം

ഹിന്ദു, ക്രിസ്തു മതങ്ങളിൽ വിശ്വസിക്കുന്ന ഒരു ജനതയാണ് മറ്റക്കരയിൽ കാണാൻ സാഥികുന്നത്. തിരുകുടുംബ ദേവാലയം (മറ്റക്കരപള്ളി) ശ്രീ ഭഗവതി തുരുത്തിപള്ളിയിൽ ക്ഷേത്രം അയിരൂർ മഹാദേവ ക്ഷേത്രം പട്ടിയലിമറ്റം. അൽഫോൻസാ ഗിരി പള്ളി. തിരുഹൃതയ പള്ളി കരിമ്പാനി. സെന്റ്‌ സെബാസ്റ്റ്യൻ പള്ളി മഞാമാറ്റം സെന്റ്‌ ജോർജ് പള്ളി മണ്ണൂർ കുറ്റിയാനിക്കൽ ധർമ ശാസ്താ ക്ഷേത്രം, മണൽ സെന്റ്‌ ആന്റണി പള്ളി, പാദുവ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

മറ്റക്കര ഹൈസ്കൂൾ മറ്റക്കര. No.151 N.S.S കരയോഗം - 1954-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. സെൻറ്:ജോസഫ് ഹൈസ്കൂൾ.

സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ

മോഡൽ പോളിടെക്നിക്ക്,മറ്റക്കര. വിശ്വേശ്വരയ്യ എൻജിനീറിങ്ങ് കോളേജ്,മറ്റക്കര.

പ്രമുഖ വ്യക്തികൾ

ഒളിമ്പ്യൻ ചിത്ര കെ.സോമൻ., അത്‌ലറ്റിക്‌സ് കേരളത്തിന്റെ അഭിമാനതാരവും അർജ്ജുന അവാർഡ് ജേതാവുമായ ഒളിമ്പ്യൻ ചിത്ര കെ.സോമൻ., അത്‌ലറ്റിക്‌സ്.

ഏഥന്‍സ് ഒളിമ്പിക്സിലും ബെയ്ജിംഗ് ഒളിമ്പിക്സിലും റിലേയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ചിത്ര 2006-ല്‍ ദോഹയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയിരുന്നു. ഒ.എന്‍.ജി.സിയില്‍ സൂപ്രണ്ടായി ജോലി നോക്കുന്ന ചിത്ര മറ്റക്കര മഞ്ഞാമറ്റം കുളത്തുംമുറിയില്‍ സോമന്-ശാന്തമ്മ ദമ്പതിമാരുടെ മൂത്ത മകളാണ് സഹോദരന്‍ രാഹുലും. മറ്റക്കര സെന്റ് ജോസഫ് സ്‌കൂളില്‍ പ്രൈമറി ക്ലാസ്സില്‍ പഠിക്കുമ്പോള്‍ 100, 200, 400 മീറ്ററില്‍ ഒന്നാമതായി ജില്ലാ ചാമ്പ്യനായി. തുടര്‍ന്ന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം തിരുവനന്തപുരം ജി.വി. രാജ സ്‌പോര്‍ട്‌സ് ഡിവിഷന്‍ സ്‌കൂളില്‍. ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജില്‍ പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ ചിത്ര അന്തര്‍സര്‍വകലാശാലാതലത്തിലും ദേശീയ മീറ്റുകളിലും മികവുറ്റ താരമായി. ഡിഗ്രിക്കു പഠിക്കുമ്പോഴാണ് അന്താരാഷ്ട്ര മത്സരങ്ങളിലേക്കു ചേക്കേറിയത്. ഇതിനിടയില്‍ ടാറ്റാ നല്‍കിയ 10,000 രൂപയുടെ സ്‌കോളര്‍ഷിപ്പാണ് തുണയായത്. ടാറ്റായുടെ പ്രോത്സാഹനത്തില്‍ ജംഷഡ്പൂരില്‍ കഴിയേണ്ടിവന്ന ചിത്ര ജാര്‍ഖണ്ഡ് സംസ്ഥാനത്തെയാണ് പ്രതിനിധീകരിക്കുന്നത്. ആതന്‍സ് ഒളിമ്പിക്‌സില്‍ റിലേ ടീമിലോടിയ ചിത്രയെ കേരളം ആവേശത്തോടെ വരവറ്റു. ഒ.എന്‍.ജി.സി. ജൂനിയര്‍ സൂപ്രണ്ടായി ജോലി നല്‍കി ആദരിച്ചു.നാട്ടിന്‍പുറത്തെ പ്രൈമറി സ്‌കൂള്‍ മുതല്‍ ഒന്നാമതായി ഓടി ലോക വേദിയിലേക്കെത്തിയ ചിത്ര മറ്റക്കരയുടെ അഭിമാനപ്രതീകമാണ്.


ശ്രീ. കലാനിലയം സിനു കഥകളി സംഗീതത്തിൽ പ്രാവീണ്യം തെളിച്ച വ്യക്തിയാണ്.

മറ്റക്കരയുടെ പ്രതിഭ കലാമണ്ഡലം ലീലാമ്മ. 2009ലെ കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാരം.

കുമാരനാശാന്‍റെ വീണപൂവിലും വൈലോപ്പിള്ളിയുടെ മാമ്പഴത്തിലും അടിസ്ഥാന ഭാവം ശോകമാണ്. മോഹിനിയാട്ടത്തിന്‍റെ ലാസ്യഭാവങ്ങളുമായി അത് എത്രമാത്രം ചേരും എന്നു സംശയമുണ്ടോ? എന്നാല്‍ എല്ലാഭാവങ്ങളേയും മോഹിനിയാട്ടത്തിന്‍റെ മുദ്രകളിലേക്കു ലയിപ്പിക്കാമെന്നു തെളിയിച്ച ഒരു നര്‍ത്തകി ഇവിടെയുണ്ട് - കലാമണ്ഡലം ലീലാമ്മ. ആ കലാസപര്യക്കു വൈകിയെങ്കിലും അംഗീകാരവുമായി കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാരം. മലയാളത്തിലെ മികച്ച കവിതകള്‍ക്ക് ലാസ്യതയില്‍ പുതിയ വാഖ്യാനം നല്‍കുകയാണ് ലീലാമ്മ. മോഹിനിയാട്ടവുമായി ഈ കവിതകള്‍ ചേര്‍ന്നു നില്‍ക്കുമ്പോള്‍ വേദിയില്‍ നിറയുന്നതു കാഴ്ചയുടെ അപൂര്‍വ ചാരുത. തൃശൂര്‍ അത്താണിയിലെ കൗസ്തുഭം എന്ന വീട്ടിലെത്തുമ്പോള്‍ കാണുന്നതും ഈ അപൂര്‍വതയുടെ ഉത്തരം. മനോഹരമായ കവിതകള്‍ക്ക് അതിലേറെ സുന്ദരമായ ദൃശ്യഭാഷ്യം ചമയ്ക്കുന്നു ഈ നര്‍ത്തകി. ജന്മനാടായ കോട്ടയം ജില്ലയിലെ മറ്റക്കര വിട്ട് തൃശൂരില്‍ സ്ഥിരതാമസമാക്കിയതു തന്നെ കലയോടുള്ള അടങ്ങാത്ത അഭിനിവേശത്തില്‍. മോഹിനിയാട്ടത്തില്‍ ഒരുപാട് പരീക്ഷണങ്ങള്‍. തിരിച്ചറിയാനും അംഗീകരിക്കാനും വൈകിയതില്‍ ലീലാമ്മയ്ക്ക് ആരോടും പരാതിയോ പരിഭവമോ ഇല്ല.

ബാങ്കുകൾ

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, ഹോളി ഫാമിലി ചർച്ച് ബിൽഡിംഗ്‌, വടക്കേടം ജംഗ്ഷൻ, മറ്റക്കര
അകലകുന്നം സർവീസ് സഹകരണ ബാങ്ക്, വടക്കേടം ജംഗ്ഷൻ, മറ്റക്കര

മറ്റക്കര ചരിത്രം

പ്രധാനമായും കൃഷി ഉപജീവനമാര്‍ഗമായി സ്വീകരിച്ച് മണ്ണില്‍ വിയര്‍പ്പ് ചിന്തി അധ്വാനിച്ചു കഴിഞ്ഞുപോരുന്ന പ്രായേണ ശാന്തശീലരും സമാധാനപ്രിയരുമായ ഒരു ജനതയുടെ അധിവാസ ഭൂമിയാണ് അകലക്കുന്നം ഗ്രാമപഞ്ചായത്ത്. ചുരുക്കത്തില്‍ ഇടത്തരം കര്‍ഷകരുടെ നാടാണിത്.മറ്റു പ്രദേശങ്ങളിലുള്ള ജന്മിമാരുടെയും ദേവസ്വങ്ങളുടെയും അധീനതയിലായിരുന്നു ഇവിടെയുള്ള ഭൂവിഭാഗങ്ങളിലേറെയും. പ്രസ്തുത ഭൂമികള്‍ വിലക്കു വാങ്ങിയും പാട്ടത്തിനെടുത്തും കൃഷി ചെയ്യുവാന്‍ കുറവിലങ്ങാട്, അതിരമ്പുഴ, കുളത്തൂര്‍, മാറിടം, ചേര്‍പ്പുങ്കല്‍, കൊഴുവനാല്‍, പാലാ, ഭരണങ്ങാനം തുടങ്ങിയ വിദൂര സ്ഥലങ്ങളില്‍ നിന്നും വന്നത്തിയവരാണ് ഇവിടെയുള്ള ആദ്യകാല നിവാസികള്‍. ഈ അധിനിവേശങ്ങള്‍ക്ക് ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. പഞ്ചായത്തിലെ ഏറ്റവും പുരാതനമായ ക്ഷേത്രം 800 വര്‍ഷങ്ങളോളും പഴക്കമുള്ള തെക്കുംതല ഭാഗത്തുള്ള ഭഗവതി ക്ഷേത്രമാണ്. കാരങ്ങാട്ട്, കാരങ്ങോട്ടശ്ശേരി മുതലായ ബ്രാഹ്മണ കുടുംബങ്ങളും അവര്‍ക്ക് സഹായം ചെയ്തിരുന്ന ചില ശുദ്രകുടുംബങ്ങളും നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഇവിടെ വന്നത്തിയവരാണ്. പഴയതെക്കുംകൂര്‍ രാജ്യത്തിലുള്‍പ്പെട്ടതായിരുന്നു അകലക്കുന്നവും പരിസര പ്രദേശങ്ങളും. പാമ്പാടിക്കടുത്തുള്ള വെന്നിമലയായിരുന്നു തെക്കുംകൂര്‍ രാജ്യത്തിന്റെ തലസ്ഥാനം. തെക്കുംകൂര്‍ രാജാവിന്റെ പക്കല്‍ വലിയ സ്വാധീനമുണ്ടായിരുന്ന നമ്പൂതിരിമാര്‍ ഈ പ്രദേശങ്ങളില്‍ പ്രതാപവന്‍മാരായി വസിച്ചിരുന്നു. ഇവരുടെ പ്രധാന ആസ്ഥാനം ചെങ്ങളത്തിനും കാഞ്ഞിരമറ്റത്തിനും ഇടയ്ക്കുള്ള ആലുങ്കല്‍ തകിടി ഭാഗമായിരുന്നു. അവിടം ഒരു വ്യാപാരകേന്ദ്രമായി അക്കാലത്ത് വളരുകയുണ്ടായി. അരുവിത്തുറ തുടങ്ങിയ കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നും പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്കുണ്ടായിരുന്ന നടപ്പുവഴിയിലെ പ്രധാനതാവളമായിരുന്നു ഈ സ്ഥലം. വ്യാപാരത്തിനായി ഇവിടെയെത്തിയിരുന്ന മുഹമ്മദിയര്‍ താമസിച്ചിരുന്ന ഭാഗത്തിന് യോനകന്‍ പേട്ട എന്ന പേരും സിദ്ധിക്കുയുണ്ടായി. മുഴൂര്‍ വാര്‍ഡിലെ 652 ഏക്കര്‍ വിസ്താരമുള്ള മുഴൂര്‍ പ്രദേശം മുഴുവന്‍ ഏതാണ്ട് 50-60 വര്‍ഷങ്ങള്‍ക്കു മുമ്പുവരെ പ്രസിദ്ധമായ സൂര്യകാലടി ഭട്ടതിരിമാരുടെ വകയായിരുന്നു. തിരുവിതാംകൂര്‍ രാജകുടുംബവുമായി അടുത്ത സൌഹൃദമുണ്ടായിരുന്ന കാലടി മനയിലെ ഭട്ടതിരിമാര്‍ക്ക് മൂഴൂര്‍ പ്രദേശം കരമൊഴിവായി രാജാവ് നല്‍കുകയായിരുന്നു.

ചാത്തന്‍പാറതോട്, കാക്കവള്ളിത്തോട്

പന്നകം തോടിന്റെ ഓരം ചേര്‍ന്ന് ചാത്തന്‍പാറതോട്, കാക്കവള്ളിത്തോട് എന്നീ ചെറിയ അരുവികളാല്‍ അകദേശം പൂര്‍ണ്ണമായും വലയം ചെയ്തു കിടക്കുന്ന മൂഴൂര്‍ ചേരിക്കല്‍ ഇങ്ങനെയാണ് കാലടിമനയായിത്തീര്‍ന്നതെന്നാണ് ഐതിഹ്യം.കൃഷിയിലും വ്യാപാരത്തിലും വളരെ അഭിവൃത്തി പ്രാപിച്ച ഈ പ്രദേശങ്ങളില്‍ കാര്‍ഷിക വിഭവങ്ങള്‍ കോട്ടയം കോടിമതിയില്‍ കൊണ്ടുപോയി വിദേശങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു.അടിമക്കച്ചവടം വ്യാപകമായിരുന്നു. 6 രൂപ പത്ത് ചക്രമായിരുന്നു അന്നത്തെ ഒരു അടിമയുടെ വില. സ്ഥലങ്ങള്‍ വിറ്റ് കൈമാറുമ്പോള്‍ കൈവശമുണ്ടായിരുന്ന അടിമകളെക്കൂടി കൈമാറിയിരുന്നു. എ.ഡി.1812-ല്‍ അടിമക്കച്ചവടം നിര്‍ത്തലാക്കിയതോടു കൂടിയാണ് ഇതവസാനിച്ചത്. സ്വര്‍ണ്ണം വാങ്ങി സൂക്ഷിക്കുകയായിരുന്നു അന്നത്തെ സമ്പാദ്യ ശീലം. മറ്റക്കര ഭാഗങ്ങളിലെ നായര്‍ തറവാടുകളുടെ തരിശുനിലങ്ങളില്‍ കിടക്കുന്ന കുടപ്പനകള്‍ വെട്ടിയറഞ്ഞ് ഇടിച്ചുപിഴിഞ്ഞ് എടുക്കുക എന്നത് ഒരു പ്രതിവര്‍ഷ അനുഷ്ഠാനം ആയിരുന്നു.ഈ പ്രദേശങ്ങളിലെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുവാന്‍ പാമ്പാടി, കൊഴുവനാല്‍, പൊന്‍കുന്നം, അയര്‍ക്കുന്നം മുതലായ ചന്തകളിലാണ് കൊണ്ടുപൊയ്ക്കൊണ്ടിരുന്നത്. 1989-ല്‍ ചെങ്ങളത്ത് ഒരു പബ്ളിക് മാര്‍ക്കറ്റ് സ്ഥാപിതമായി. മൂഴയില്‍ ശ്രീപുരംക്ഷേത്രം ഈഴവ സമുദായത്തിന്റേതായി 1901-ല്‍ സ്ഥാപിക്കപ്പെട്ടു. പ്രതിഷ്ഠ ശ്രീ ശങ്കരനാരായണമൂര്‍ത്തിയുടെതാണ്. വിഷ്ണുവിന്റേയും പരമശിവന്റേയും ചൈതന്യങ്ങള്‍ ഇവിടെ ആവാഹിക്കപ്പെട്ടിട്ടുണ്ട്. കിഴക്കടമ്പ് മഹാദേവര്‍ ക്ഷേത്രം ഈ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ സ്ഥാപിക്കപ്പെട്ടതാണ്. ക്ഷേത്രകുളത്തിലെ ജലസമ്പത്ത് പ്രസിദ്ധമാണ്. കാരങ്ങാട്ട് ഭഗവതീക്ഷേത്രം ആനിക്കാടുപ്രദേശത്തെ പുരാതനക്ഷേത്രങ്ങളിലൊന്നാണ്. കടത്തനാട്ടുഭാഗത്ത് നിന്ന് ഇവിടെ കുടിയേറിയ ആദ്യത്തെ നമ്പൂതിരി കുടുംബമെന്ന് കരുതപ്പെടുന്നതും ദേവന്‍, വിക്രമന്‍ എന്ന് മാറാ ഇരട്ടപ്പേരുള്ളവരുമായ കുഴിപ്പള്ളി ഇല്ലം വകയാണ് ഈ ക്ഷേത്രം. ഇവിടുത്തെ ഉല്‍സവും സമീപപ്രദേശങ്ങളില്‍ പ്രസിദ്ധമാണ്.

ഒരുകാലത്ത് വളരെ പ്രസിദ്ധമായിരുന്ന

മറ്റു രണ്ട് ക്ഷേത്രങ്ങളാണ് മറ്റക്കര തുരുത്തിപ്പള്ളി ക്ഷേത്രവും പട്യാലിമറ്റം ആയിരൂര്‍ ശിവക്ഷേത്രവും.ഊരാഴ്മ ദേവസ്വത്തിന്റെ കീഴില്‍ പുരാതന കാലം മുതല്‍ ഇടമുള്ള വാര്‍ഡിലെ പ്രസിദ്ധമായ ക്ഷേത്രമാണ് കുളത്തരക്കാവ് ദേവീക്ഷേത്രം. ഒരുകാലത്ത് വളരെ പ്രസിദ്ധമായിരുന്ന ചെങ്ങളം സെന്റ് ആന്റണീസ് ദേവാലയം 1917-ല്‍ സ്ഥാപിതമായതാണ്. കാഞ്ഞിരമറ്റം ഹോളിക്രോസ് ദേവാലയം ആദ്യം ചേര്‍പ്പുങ്കല്‍ പള്ളിയുടെ കുരുശുപള്ളിയായിട്ടാണ് സ്ഥാപിതമായത്. മറ്റക്കരയുടെ വടക്കു പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന പാദുവാപ്പള്ളി വി.അന്തോനീസിന്റെ നാമത്തില്‍ 1921-ല്‍ സ്ഥാപിതമായി. പള്ളിസ്ഥാപനത്തോടുകൂടിയാണ് ടി. ഭൂപ്രദേശം പാദുവ എന്ന പേരിലറിയപ്പെടുന്നത്. പാദുവ എന്ന പേരില്‍ ഒരു പോസ്റ്റ്റാഫീസും ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. മറ്റക്കര തിരുകുടുംബ ദേവാലയം 1988-ല്‍ ഈ പഞ്ചായത്തു പ്രദേശത്തുണ്ടായ ആദ്യത്തെ ക്രൈസ്തവ ദേവാലയമാണ്. കല്ലൂര്‍ക്കുളം അഞ്ചലാഫീസ് തിരുവിതാംകൂര്‍ അഞ്ചല്‍ സര്‍വ്വീസിന്റെ ഭാഗമായി നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍തന്നെ സ്ഥാപിക്കപ്പെട്ടു. സ്വാതന്ത്ര്യലബ്ധിക്കുശേഷം അഞ്ചാഫീസുകള്‍ പോസ്റ്റാഫീസുകളായി മാറി. ഇവിടെ ആദ്യം വൈദ്യൂതി എത്തിയത് 1960-കളിലാണ്. 1954-ല്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ 12 മണ്ണെണ്ണ വിളക്കുകള്‍ സ്ഥാപിക്കുകയുണ്ടായി. ഇവ മുന്‍സിപ്പാലിറ്റി വിളക്കെന്നും പില്‍ക്കാലത്ത് പഞ്ചായത്ത് വിളക്കെന്നും അറിയപ്പെട്ടിരുന്നു. വാഴൂര്‍-പുലിയന്നൂര്‍ റോഡിലൂടെ ആരംഭിച്ച ബസ്സ് സര്‍വ്വീസ് ആയിരുന്നു ഈ പ്രദേശത്തെ ആദ്യത്തെ ബസ്സ് സര്‍വ്വീസ്. സര്‍വ്വീസ് 1962-ല്‍ മുത്തോലി പാലം തുറന്നതോടെ പാലായിലേയ്ക്ക് നീണ്ടു. 1944 -കളില്‍ കോട്ടയത്തുനിന്നും മറ്റക്കര വരെ ഒരു ബസ്സ് ഓടിത്തുടങ്ങി.1952-ല്‍ മറ്റക്കര ചുവന്ന പ്ലാവ് പാലം തീര്‍ന്നതോടെ കോട്ടയത്തുനിന്നും കരിമ്പാനിവരെ ഒരു ബസ്സ് ഓടിത്തുടങ്ങി, പിന്നിട് പാലായിലേക്കും .

Mattis lorem sodales

Feugiat auctor leo massa, nec vestibulum nisl erat faucibus, rutrum nulla.

Mattis lorem sodales

Feugiat auctor leo massa, nec vestibulum nisl erat faucibus, rutrum nulla.

Mattis lorem sodales

Feugiat auctor leo massa, nec vestibulum nisl erat faucibus, rutrum nulla.

Mattis lorem sodales

Feugiat auctor leo massa, nec vestibulum nisl erat faucibus, rutrum nulla.

Mattis lorem sodales

Feugiat auctor leo massa, nec vestibulum nisl erat faucibus, rutrum nulla.

Mattis lorem sodales

Feugiat auctor leo massa, nec vestibulum nisl erat faucibus, rutrum nulla.